ബാലാവകാശ കമ്മീഷന് അംഗം നിയമനം: വിശദീകരണം തേടി
Saturday, July 4, 2020 2:11 AM IST
കൊച്ചി: മതിയായ യോഗ്യതയുണ്ടായിട്ടും സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗമായി നിയമിക്കാനുള്ള അപേക്ഷ നിരസിച്ചതിനെതിരേ തൃശൂര്‍ മാടായിക്കോണം സ്വദേശിനി അഡ്വ. ആശ ഉണ്ണിത്താന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
19 വര്‍ഷമായി അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന ഹര്‍ജിക്കാരി കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആര്‍ച്ച എന്ന സംഘടനയുടെ സെക്രട്ടറിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. അപേക്ഷകരില്‍നിന്ന് സ്വേച്ഛാപരമായാണ് ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കിയതെന്നും തന്റെ അപേക്ഷ പരിഗണിച്ച് ഇന്റര്‍വ്യു നടത്താന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.