മലപ്പുറത്തു 18 പേർക്കു കൂടി കോവിഡ്
Saturday, June 6, 2020 12:28 AM IST
മലപ്പുറം: മലപ്പുറം ജില്ലയിൽ 18 പേർക്കു കൂടി ഇന്നലെ കോവിഡ്- 19 സ്ഥിരീകരിച്ചു. ഇതിൽ ഏഴുപേർ വിദേശ രാജ്യങ്ങളിൽ നിന്നു എത്തിയവരും ആറുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. അഞ്ചുപേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ രണ്ടുപേർ ആരോഗ്യ പ്രവർത്തകരും ഒരാൾ സ്വകാര്യ ലാബിലെ ജീവനക്കാരനുമാണ്.
ഇവരെല്ലാം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്നു മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവർക്കു പുറമെ വിദേശരാജ്യങ്ങളിൽ നിന്നെത്തി മഞ്ചേരിയിൽ ഐസൊലേഷനിലുള്ള ആലപ്പുഴ, പത്തനംതിട്ട സ്വദേശികൾക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.