ജൽ ജീവൻ മിഷൻ: 880 കോടി രൂപയുടെ അനുമതി
Wednesday, June 3, 2020 11:27 PM IST
തിരുവനന്തപുരം: അഞ്ച് വർഷം കൊണ്ട് 52.85 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ ഈ വർഷം 880 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിൽ 400 കോടി രൂപ സംസ്ഥാന വിഹിതമാണ്.
400 കോടി രൂപ കേന്ദ്ര സർക്കാരും 80 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഹിക്കും