ക​ണ​ക്കു തി​ക​ച്ച് വേ​ന​ൽമ​ഴ
ക​ണ​ക്കു തി​ക​ച്ച് വേ​ന​ൽമ​ഴ
Sunday, May 31, 2020 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ന​​​ൽ​​​ക്കാ​​​ലം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ഒ​​​രുദി​​​നം ബാ​​​ക്കിനി​​​ൽ​​​ക്കേ, ക​​​ണ​​​ക്കു തി​​​ക​​​ച്ച് വേ​​​ന​​​ൽമ​​​ഴ. മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ​​യു​​ള്ള വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് ശ​​​രാ​​​ശ​​​രി 37 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​നു കി​​​ട്ടേ​​​ണ്ട​​​ത്. ഇതു കി​​​ട്ടി​​​ക്ക​​​ഴി​​​ഞ്ഞ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​റി​​യി​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 55 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ക്കു​​​റി വേ​​​ന​​​ൽ മ​​​ഴ ക​​​ണ​​​ക്കു തി​​​ക​​​ച്ച് പി​​​ൻ​​​വാ​​​ങ്ങാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്. വേ​​​ന​​​ൽമ​​​ഴ പി​​​ൻ​​​വാ​​​ങ്ങി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ൽ കാ​​​ല​​​വ​​​ർ​​​ഷം പെ​​​യ്തുതു​​​ട​​​ങ്ങു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ഗ​​​മ​​​നം.

വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് ഇ​​​ന്ന​​​ലെവ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ 37.1 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്ത​​​പ്പോ​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ ല​​​ഭി​​​ച്ച​​​ത് പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലാ​​​ണ്. 76 ശ​​​ത​​​മാ​​​നം അ​​​ധി​​​ക മ​​​ഴ​​​യാ​​​ണ് ഇ​​​ന്ന​​​ലെ വ​​​രെ ജി​​​ല്ല​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ 65 ശ​​​ത​​​മാ​​​ന​​​വും കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ 54 ശ​​​ത​​​മാ​​​ന​​​വും അ​​​ധി​​​കമ​​​ഴ പെ​​​യ്തു. ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ 19 ശ​​​ത​​​മാ​​​ന​​​വും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ 12 ശ​​​ത​​​മാ​​​ന​​​വും കൊ​​​ല്ല​​​ത്ത് 16 ശ​​​ത​​​മാ​​​ന​​​വും വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ അ​​​ഞ്ച് ശ​​​ത​​​മാ​​​ന​​​വും അ​​​ധി​​​കമ​​​ഴ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ, ബാ​​​ക്കി ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ 15 മു​​​ത​​​ൽ 60 ശ​​​ത​​​മാ​​​നം വ​​​രെ മ​​​ഴ​​​ക്കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.


മ​​​ഴ​​​ക്കു​​​റ​​​വി​​​ൽ മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ മ​​​ഴ​​​ക്കു​​​റ​​​വ് 60 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. പാ​​​ല​​​ക്കാ​​​ട് 32 ശ​​​ത​​​മാ​​​ന​​​വും തൃ​​​ശൂ​​​രി​​​ൽ 27 ശ​​​ത​​​മാ​​​ന​​​വും ക​​​ണ്ണൂ​​​രി​​​ൽ 28 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് മ​​​ഴ​​​ക്കു​​​റ​​​വ്.

ഇ​​​ന്ന​​​ലെ വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്ത മ​​​ഴ​​​യു​​​ടെ ക​​​ണ​​​ക്ക് ജി​​​ല്ല തി​​​രി​​​ച്ച് മി​​​ല്ലി​​മീ​​​റ്റ​​​റി​​​ൽ. ജി​​​ല്ല, ​പെ​​​യ്ത മ​​​ഴ (പെ​​​യ്യേ​​​ണ്ട വേ​​​ന​​​ൽ മ​​​ഴ) എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ
കാ​​​സ​​​ർ​​​ഗോ​​​ഡ് -104.7 (272.9)
ക​​​ണ്ണൂ​​​ർ -192.5 (300.5)
കോ​​​ഴി​​​ക്കോ​​​ട് -285.2 (352.6)
വ​​​യ​​​നാ​​​ട് -281.1 (275.4)
മ​​​ല​​​പ്പു​​​റം -217.6 (320.8)
പാ​​​ല​​​ക്കാ​​​ട് -162.5 (279.9)
തൃ​​​ശൂ​​​ർ -263.6 (385.3)
എ​​​റ​​​ണാ​​​കു​​​ളം -430.1 (443.6)
കോ​​​ട്ട​​​യം -643.6 (460.2)
ഇ​​​ടു​​​ക്കി -412.5 (426.6)
പ​​​ത്ത​​​നം​​​തി​​​ട്ട -854.5 (553.5)
ആ​​​ല​​​പ്പു​​​ഴ -517.5 (477.8)
കൊ​​​ല്ലം -512.9 (469.6)
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -584.7 (368.8)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.