അക്ഷരങ്ങളെ പ്രണയിച്ച രാഷ്ട്രീയാചാര്യന്
Saturday, May 30, 2020 12:31 AM IST
കോഴിക്കോട്: അക്ഷരങ്ങളുടെ തീക്ഷ്ണതകൊണ്ട് എഴുത്തിന്റെ ലോകത്ത് തിളങ്ങിയ രാഷ്ട്രീയ പ്രമുഖനായിരുന്നു എം.പി.വീരേന്ദ്രകുമാര്‍. രാഷ്ട്രീയരംഗത്ത് തന്റേതായ ശൈലി രചിച്ച വീരേന്ദ്രകുമാര്‍ സാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു. ഹൈമവതഭൂവില്‍ എന്ന പുസ്തകത്തിലൂടെയാണ് മലയാളത്തില്‍ ഒരു സഞ്ചാരസാഹിത്യത്തിന് അദ്ദേഹത്തെ തേടി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമെത്തിയത്.
സമന്വയത്തിന്റെ വസന്തം, ആമസോണും കുറേ വ്യാകുലതകളും, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, വേണം നിതാന്ത ജാഗ്രത, ഡാന്യൂബ് സാക്ഷി, വിചിന്തനങ്ങള്‍, സ്മരണകള്‍, ബുദ്ധന്റെ ചിരി, ഗാട്ടും കാണാചരടുകളും, രാമന്റെ ദുഃഖം, ആത്മാവിലേക്കൊരു തീര്‍ഥയാത്ര, പ്രതിഭയുടെ വേരുകൾ തേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം എന്നിയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.