സ്പ്രി​ങ്ക്ള​ർ: പ്ര​തി​പ​ക്ഷ​ വി​ജ​യ​മെ​ന്നു ചെ​​ന്നി​ത്ത​ല
Saturday, May 23, 2020 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്പ്രി​​​ങ്ക്ള​​​ർ ക​​​രാ​​​റി​​​ൽ മു​​​ൻ നി​​​ല​​​പാ​​​ടി​​​ൽ നി​​​ന്നു വ്യ​​​ത്യ​​സ്ത​​മാ​​​യി സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം പ്ര​​​തി​​​പ​​​ക്ഷം മു​​​മ്പ് ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണെ​​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. മു​​​ൻ നി​​​ല​​​പാ​​​ടി​​​ൽ നി​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ പൂ​​​ർ​​​ണ​​​മാ​​​യും മ​​​ല​​​ക്കം മ​​​റി​​​ഞ്ഞു. ഇ​​​ത് പ്ര​​​തി​​​പ​​​ക്ഷ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

സ്പ്രി​​​ങ്ക്ള​​​ർ ക​​​മ്പ​​​നി​​​യെ​​ക്കൊ​​​ണ്ട് എ​​​ന്തു പ്ര​​​യോ​​​ജ​​​ന​​മു​​​ണ്ടാ​​​യി എ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ക​​​രാ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ രാ​​​ജീ​​​വ് സ​​​ന്ദാ​​​ന​​​ന്ദ​​​നെ​​​യും മാ​​​ധ​​​വ​​​ന്‍ ന​​​മ്പ്യാ​​​രെ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ര​​​ണ്ടം​​​ഗ ക​​​മ്മി​​​റ്റി​​​യെ വ​​​ച്ചി​​​ട്ട് ഒ​​​രു മാ​​​സം ക​​​ഴി​​​ഞ്ഞു. ആ ​​​ക​​​മ്മി​​​റ്റി ഒ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും കൂ​​​ടി​​​യി​​​ട്ടു​​​ണ്ടോ, ആ ​​​ക​​​മ്മ​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടോ, ഉ​​​ണ്ടെ​​​ങ്കി​​​ല്‍ ആ ​​​റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്താ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​കു​​​മോ എ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല ചോ​​​ദി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.