രോഗികളുടെ എണ്ണം കൂടുന്നതു മുന്നറിയിപ്പ്: മുഖ്യമന്ത്രി
Saturday, May 23, 2020 12:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ഗൗരവതരമായ മുന്നറിയിപ്പാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ രോഗികളുടെ എണ്ണം കൂടുന്നതുകൊണ്ട് കേരളത്തിലേക്കു മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന ഒരാളുടെ നേരേയും വാതിൽ കൊട്ടിയടയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവിടേക്കു വരുന്നവരിൽ അത്യാസന്ന നിലയിലുള്ള രോഗികളുണ്ടാകാം. കൂടുതൽ പേരെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ട നില ഉണ്ടായേക്കാം. കൂടുതൽ വെന്റിലേറ്ററുകൾ ഉൾപ്പെടെ ക്രമീകരിച്ച് ഇതിനുള്ള സൗകര്യങ്ങളൊരുക്കുകയാണു സർക്കാരെന്ന് അദ്ദേഹം പറഞ്ഞു.