അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ ശിപാർശ
Saturday, May 23, 2020 12:40 AM IST
പത്തനംതിട്ട: തിരുവല്ലയിൽ സന്യാസാർഥിനി ദിവ്യ പി. ജോണിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ ശിപാർശ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ലോക്കൽ പോലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ച് ഐജി നടത്തിയ അന്വേഷണവും കണക്കാക്കിയാണിത്. സംസ്ഥാന പോലീസ് മേധാവിക്കു റിപ്പോർട്ട് അയച്ചതായി അദ്ദേഹം അറിയിച്ചു.