ജയിലിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം
Saturday, May 23, 2020 12:40 AM IST
തിരുവനന്തപുരം: ജയിലിൽ പ്രവേശിക്കാൻ കോവിഡ് രോഗ ലക്ഷണമില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നി൪ബന്ധമെന്ന് ജയിൽ ഡിജിപിയുടെ ഉത്തരവ്. തടവുകാരെ സ൪ക്കാ൪ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചു കോവിഡ് നെഗറ്റീവ് ആണെന്നു കണ്ടെത്തിയ ശേഷം മാത്രമേ ജയിലിൽ പ്രവേശിപ്പിക്കുകയുള്ളുവെന്ന ജയിൽ മേധാവിയുടെ നി൪ദേശം ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു.
റിമാൻഡ് ചെയ്യപ്പെട്ട തടവുകാരും പരോളിൽ നിന്നു മടങ്ങി വരുന്നവരും കോവിഡ് ലക്ഷണമില്ലെന്ന അംഗീകൃത മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് നി൪ബന്ധമാണെന്ന് ഉത്തരവിൽ പറയുന്നു.