പിടിച്ചെടുത്ത സ്വർണം ഗവ. ഉപയോഗിക്കണം: എം. കെ. രാഘവൻ
Thursday, April 9, 2020 12:27 AM IST
കോഴിക്കോട്: കോവിഡ് കാലത്ത് എം പിമാരുടെ വികസന ഫണ്ട് ഉൾപ്പെടെ നിർത്തലാക്കിയ കേന്ദ്ര സർക്കാരിന് മുന്നിൽ പ്രതിസന്ധി പരിഹരിക്കാനുള്ള പുതിയ നിർദേശവുമായി എം. കെ രാഘവൻ എംപി. നിരവധി വർഷങ്ങളായി പിടിച്ചെടുത്ത കള്ളക്കടത്ത് വസ്തുക്കൾ ഇന്ത്യയിൽ കെട്ടിക്കിടക്കുകയാണെന്നും ലക്ഷം കോടികളോളം വിലമതിക്കുന്ന അവ ഏറ്റെടുത്ത് ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്ന് കരകയറാമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എംപി അഭിപ്രായപ്പെട്ടു.
നിലവിൽ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന സ്വർണം സംബന്ധിച്ച് കേന്ദ്രസർക്കാർ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവ സവും 700 കിലോ സ്വർണം രാജ്യത്ത് കള്ളക്കടത്ത് നടത്തുന്നതായാണ് കണക്ക്. ഇത്തരം സ്വർണ ഉരുപ്പടികളുടെ മൂല്യം നിശ്ചയിച്ച് ഏറ്റെടുക്കുവാൻ ഉടൻതന്നെ നടപടിയെടുക്കണമെന്ന് എം. കെ. രാഘവൻ നിർദേശിച്ചു.