‘സാലറി ചലഞ്ച്: പഞ്ചായത്ത് ജീവനക്കാരെ ഒഴിവാക്കണം’
Thursday, April 2, 2020 11:25 PM IST
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുവേണ്ടി സര്‍ക്കാര്‍ അവശ്യ സര്‍വീസായി പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തനനിരതരായ പഞ്ചായത്ത് ജീവനക്കാരെ സാലറി ചലഞ്ചില്‍നിന്ന് ഒഴിവാക്കണമെന്നു കെപിഇഒ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു നിര്‍ബന്ധിതമായി തുക ഈടാക്കുന്ന സമീപനം ഉണ്ടാകരുത്.
ജീവനക്കാരുടെ കഴിവിനനുസരിച്ചുള്ള തുക നല്‍കുന്നതിനുള്ള രീതി അവലംബിക്കണം. അവശ്യ സര്‍വീസായി പ്രഖ്യാപിച്ച വകുപ്പുകളില്‍ സേവനം ചെയ്ത ഉദ്യോഗസ്ഥര്‍ക്കു വിശിഷ്ട സേവന സാക്ഷ്യപത്രം നല്കുന്നതു പരിഗണിക്കണമെന്നു കെപിഇഒ സംസ്ഥാന ജനറല്‍ സെക്രട്ടറി നൈറ്റോ ബേബി അരീക്കല്‍ എന്നിവർ മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.