ഡോക്ടറുടെ കുറിപ്പുണ്ടെങ്കിൽ മദ്യം വീട്ടിലെത്തും
Wednesday, April 1, 2020 12:30 AM IST
തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്കു സർക്കാർ ഡോക്ടറുടെ കുറിപ്പുണ്ടെ ങ്കിൽ മദ്യം വീട്ടിലെത്തും. വിരമിച്ചവരുടെയോ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെയോ കുറിപ്പ് സ്വീകരിക്കില്ല.
തിങ്കളാഴ്ച ഇതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയെങ്കിലും ഡോക്ടർമാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഡോക്ടറുടെ കുറിപ്പടിയുള്ളവർക്ക് മദ്യം നൽകാനുള്ള തീരുമാനത്തിന് ഇന്നലെ മാർഗരേഖയായി. സർക്കാർ ഡോക്ടർ നൽകുന്ന കുറിപ്പടി എക്സൈസ് ബെവ്കോയ്ക്ക് കൈമാറും. ഒരു അപേക്ഷയിൽ മൂന്നു ലിറ്റർ മദ്യം ബെവ്കോ വീട്ടിലെത്തിക്കും.