പത്തനംതിട്ട ജില്ലയിൽ നിരോധനാജ്ഞ 14 വരെ ദീർഘിപ്പിച്ചു
Wednesday, April 1, 2020 12:30 AM IST
പത്തനംതിട്ട: കോവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജീവന് സംരക്ഷണം നൽകുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനും പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം ഇന്നലെ അർധരാത്രി വരെ പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞ 14ന് അർധരാത്രി വരെ ദീർഘിപ്പിച്ച് ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവായി. ജനങ്ങൾ കൂട്ടം ചേരുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയുമാണ് ഉത്തരവ്.