തറവില പ്രഖ്യാപിക്കുക: കത്തോലിക്കാ കോൺഗ്രസ്
Monday, March 30, 2020 11:48 PM IST
തൊടുപുഴ: പച്ചക്കറികൾക്കു തറവില പ്രഖ്യാപിച്ചു മുഴുവൻ ജനതയെയും കൃഷിയിൽ വ്യാപൃതരാക്കാൻ സർക്കാർ തയാറാകണമെന്നു കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. വിത്തുകളും വളങ്ങളും കൃഷിവകുപ്പ് എത്തിച്ചു നൽകണം.
അതിർത്തി സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ലോക്ക് ഡൗൺ കാലത്തു സ്വയം പര്യാപ്തത നേടണം. കത്തോലിക്കാ കോൺഗ്രസ് "വീട്ടിൽ ഇരിക്കാം, പച്ചക്കറി നടാം' എന്ന ക്യാമ്പയിൻ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ പോലും പ്രവർത്തകകർ പച്ചക്കറി കാമ്പയിനിൽ പങ്കുചേരുന്നു. മുഖ്യമന്ത്രിയും പച്ചക്കറി കൃഷി ചെയ്യാൻ ആവശ്യപ്പെട്ടതു കേരളം ഏറ്റെടുക്കണമെന്നും ബിജു പറയന്നിലം പറഞ്ഞു.