പായിപ്പാട് സംഭവം ഇന്റലിജൻസ് സംവിധാനത്തിന്റെ വീഴ്ച: ചെന്നിത്തല
Monday, March 30, 2020 11:03 PM IST
തിരുവനന്തപുരം: ചങ്ങനാശേരിക്കു സമീപം പായിപ്പാട്ട് അതിഥിത്തൊഴിലാളികൾ സംഘടിച്ചു വഴിയിലിറങ്ങിയ സംഭവം സംസ്ഥാന ഇന്റലിജൻസിന്റെ വീഴ്ചയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കർണാടക സർക്കാർ ഇപ്പോഴും കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തി വിടാത്തതു ഗൗരവമേറിയ കാര്യമാണ്. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച സാലറി ചലഞ്ചിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.