മദ്യാസക്തർക്കു മദ്യം ലഭ്യമാക്കും: മുഖ്യമന്ത്രി
Sunday, March 29, 2020 12:39 AM IST
തിരുവനന്തപുരം: മദ്യം കിട്ടാത്തതിനെത്തുടർന്ന് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന മദ്യാസക്തർക്കു ഡോക്ടറുടെ നിർദേശം അനുസരിച്ചു മദ്യം ലഭ്യമാക്കാൻ എക്സൈസ് വകുപ്പിനു നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മദ്യം ലഭിക്കാത്തതിനാൽ വിത്ഡ്രോവൽ സിംപ്റ്റവും ആത്മഹത്യാ പ്രവണതയും ചിലർ കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.
ഇത്തരക്കാർക്കു ഡോക്ടറുടെ നിർദേശ പ്രകാരം മദ്യം ലഭ്യമാക്കാനാണ് നിർദേശം. ബാക്കിയാർക്കും ഈ സൗകര്യം ലഭിക്കില്ല. മദ്യനിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ പോലും ഇത്തരമൊരു നില സ്വീകരിച്ചിട്ടുണ്ട്. ഈ മാതൃക കണക്കിലെടുത്തു പ്രവർത്തിക്കാനാണ് എക്സൈസിനു നിർദേശം നൽകിയിട്ടുള്ളത്.