നികുതി നോട്ടീസിനു മറുപടി നൽകാനുള്ള വ്യാപാരികളുടെ സമയപരിധി നീട്ടി
Saturday, March 28, 2020 1:18 AM IST
തിരുവനന്തപുരം: 31നു മുൻപ് അസസ്മെന്റ് പൂർത്തിയാക്കാൻ നോട്ടീസ് ലഭിച്ച വ്യാപാരികൾക്കു മറുപടി നൽകുന്നതിനും രേഖകൾ ഹാജരാക്കുന്നതിനും തങ്ങളുടെ ഭാഗം അവതരിപ്പിക്കുന്നതിനുമുള്ള അവസാന തീയതി നീട്ടി നൽകുമെന്നു നികുതി വകുപ്പ് അറിയിച്ചു.
മൂല്യവർധിത നികുതി, ആഡംബര നികുതി, കേന്ദ്രവിൽപന നികുതി, കേരളാ പൊതുവിൽപന നികുതി എന്നീ നിയമങ്ങൾ പ്രകാരം നോട്ടീസ് ലഭിച്ചവർക്കാണ് ഈ അവസരം ലഭിക്കുന്നത്. ടൈം ബാർ അസസ്മെന്ററുകൾ പൂർത്തീകരിക്കുന്നതിന് നിലവിൽ നോട്ടീസ് ലഭിച്ചിട്ടുള്ള ആയിരത്തി അഞ്ഞൂറോളം വ്യാപാരികൾക്ക് ഈ തീരുമാനം ആശ്വാസമാകും.