വാഹന രേഖകൾ പരിശോധിക്കുന്നത് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം
Friday, March 27, 2020 12:41 AM IST
തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ച് എത്തുന്ന വാഹനങ്ങൾ തടയുന്പോൾ അത്യാവശ്യമാണെങ്കിൽ മാത്രമേ വാഹനത്തിന്റെ രേഖകൾ പരിശോധിക്കേണ്ടതുള്ളൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഇക്കാര്യം വ്യക്തമാക്കി നിർദേശം നൽകി.
പരിശോധന നടത്തുമ്പോൾ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുത്തുന്നത് ഒഴിവാക്കണം. ഒന്നോ രണ്ടോ പ്രധാന ജംഗ്ഷനുകൾ മാത്രം കേന്ദ്രീകരിച്ച് പരിശോധ നടത്താതെ വിവിധ സ്ഥലങ്ങളിലായി പരിശോധന നടത്തണം.