മദര്‍ തെരേസ ക്വിസിനു രജിസ്ട്രേഷന് തുടങ്ങി
Saturday, February 29, 2020 12:49 AM IST
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പാരിഷ് ഫാമിലി യൂണിയന് നടത്തുന്ന പത്താമതു മദര്‍ തെരേസ ക്വിസിന്റെ രജിസ്ട്രേഷന് ആരംഭിച്ചു.
മേയ് ഒന്നിനു പള്ളി പാരിഷ് ഹാളിലാണു മത്സരം. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം 1-8 (20 ശതമാനം), നിയമാവര്‍ത്തനം 22-34 (30 ശതമാനം), കൂദാശകള്‍ ജീവന്റെ നിലനില്പിന് -തിരുസഭാപ്രബോധനങ്ങള്- ഒസര്‍വത്താരോ റൊമാനോയില്നിന്നു തെരഞ്ഞെടുത്തത് (കാര്‍മല്‍ പബ്ലിക്കേഷന്‍സ്-15 ശതമാനം), നവീന്‍ ചൗളയുടെ മദര്‍ തെരേസ (15 ശതമാനം), സഭാസംബന്ധമായ പൊതുചോദ്യങ്ങള്‍ (20 ശതമാനം) എന്നിവയാണു മത്സരവിഷയം.
യഥാക്രമം 10,001, 5,001, 3,001 രൂപയും എവർറോളിഗ് ട്രോഫിയുമാണ് ആദ്യമൂന്നു സ്ഥാനക്കാര്‍ക്കു സമ്മാനം. ഫൈനല്‍ റൗണ്ടിലെത്തുന്ന ടീമുകള്‍ക്ക് 1,001 രൂപ വീതവും പ്രാഥമിക എഴുത്തുപരീക്ഷയില്‍ 75 ശതമാനത്തിലധികം മാര്‍ക്കുള്ളവര്‍ക്കു പ്രത്യേക സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും.
കേരളത്തിലെ കത്തോലിക്കാ ഇടവക, സ്ഥാപനങ്ങളില്‍നിന്നു രണ്ടു പേര് വീതമുള്ള രണ്ടു ടീമുകള്‍ക്കു പങ്കെടുക്കാം.
പ്രായപരിധിയും സ്ത്രീ പുരുഷ വ്യത്യാസവും ഇല്ല. മത്സരാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണവും യാത്രാക്കൂലിയും നല്കുമെന്നു വികാരി ഫാ. ഡേവിസ് മാടവന അറിയിച്ചു. ഏപ്രില്‍ 29 ആണു രജിസ്ട്രേഷനുള്ള അവസാന തിയതി. നേരിട്ടോ തപാലിലോ ഫോണിലൂടെയോ രജിസ്ട്രേഷന് നടത്താം.
വിലാസം: സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക, ബ്രോഡ് വേ, എറണാകുളം, കൊച്ചി 682031. ഫോണ്‍: 04844868138, 8547871591, 9447271900, 9446 454113, 9567043509.