ഏഴ് രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്റ്റ് വീസയ്ക്ക് സൗദിയിൽ നിയന്ത്രണം
Saturday, February 29, 2020 12:49 AM IST
കൊണ്ടോട്ടി: കൊറോണ ബാധയെ തുടർന്ന് സൗദി അറേബ്യ ടൂറിസ്റ്റ് വീസകൾ റദ്ദാക്കിയ ഏഴു രാജ്യങ്ങളിൽ ഇന്ത്യയില്ല. കൊറോണ ബാധയിൽ മരണങ്ങളും കെടുതികളും ഏറെയുണ്ടായ ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, കസാക്കിസ്ഥാൻ എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്കുളളത്.
അതേസമയം, അവിടെ ഇന്ത്യയിൽനിന്ന് എത്തുന്ന യാത്രക്കാരെ കൊറോണ ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷമേ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കുകയുള്ളു.