നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Saturday, February 29, 2020 12:49 AM IST
കൊച്ചി: നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അതി വന്‍കിട വ്യവസായ വിഭാഗത്തില്‍ ദി ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍ ട്രാവന്‍കൂര്‍ ലിമിറ്റഡ് കൊച്ചിന് ഡിവിഷന് (രാസ വ്യവസായം), എഫ്സിഐ ഒഇഎന്‍ കണക്ഷന്സ് ലിമിറ്റഡ്, മുളന്തുരുത്തി (എന്‍ജി. വ്യവസായം), എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, പേരൂര്‍ക്കട (മറ്റിതര വ്യവസായം) എന്നീ സ്ഥാപനങ്ങള്‍ക്കാണ് ശ്രേഷ്ഠ സുരക്ഷാ പുരസ്കാരം.