പി.എൻ. നരേന്ദ്രനാഥൻ നായരും ജി. സുകുമാരൻ നായരും എൻഎസ്എസ് പ്രതിനിധി സഭയിൽ
Friday, February 28, 2020 1:03 AM IST
ചങ്ങനാശേരി: എൻഎസ്എസ് പ്രതിനിധിസഭയിൽ ആകെയുള്ള 300 അംഗങ്ങളിൽ ഈ വർഷം 46 താലൂക്ക് യൂണിയനുകളിലായുണ്ടായ 103 ഒഴിവുകളിൽ 100 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു. എൻഎസ്എസ് പ്രസിഡന്റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ, ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, ട്രഷറർ ഡോ. എം. ശശികുമാർ തെരഞ്ഞെടുക്കപ്പെട്ടവരിൽ പ്രമുഖരാണ്.
ഡയറക്ടർ ബോർഡ് മെംബർമാരായ അഡ്വ. പായിക്കാട്ട് എൻ. കേശവപിള്ള, എം. സംഗീത് കുമാർ, ഹരികുമാർ കോയിക്കൽ, കെ. പങ്കജാക്ഷപ്പണിക്കർ, വി. രാഘവൻ, പന്തളം ശിവൻകുട്ടി, അഡ്വ. ജി. മധുസൂദനൻ പിള്ള, അഡ്വ. വി.എ. ബാബുരാജ്, ഡോ.കെ.പി. നാരായണപിള്ള, യൂണിയൻ പ്രസിഡന്റുമാരായ കോട്ടുകാൽ കൃഷ്ണകുമാർ (നെയ്യാറ്റിൻകര), ചാത്തന്നൂർ മുരളി (ചാത്തന്നൂർ), പി.എൻ. സുകുമാരപ്പണിക്കർ (ചെങ്ങന്നൂർ), സി. രാജശേഖരൻ (കൊടുങ്ങല്ലൂർ), അഡ്വ. ഡി. ശങ്കരൻകുട്ടി (മുകുന്ദപുരം), എ. ജയപ്രകാശ് (ആലത്തൂർ), വി. ശശീന്ദ്രൻ മാസ്റ്റർ (വടകര), പി.സി. ജയരാജൻ (ബത്തേരി), എം.പി. ഉദയഭാനു (തലശേരി) എന്നിവരും തെരഞ്ഞടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മൂവാറ്റുപുഴ, കുന്നത്തുനാട്, പാലക്കാട് എന്നീ മൂന്നു താലൂക്ക് യൂണിയനുകളിലായി ഓരോ സീറ്റുവീതം മൂന്നു പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കാണു മത്സരമുള്ളത്. അതിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് എട്ടിനു രാവിലെ പത്തു മുതൽ ഒന്നുവരെ അതതു താലൂക്ക് യൂണിയൻ ഓഫീസിൽ രഹസ്യബാലറ്റിലൂടെ നടക്കും. എൻഎസ്എസ് ഇലക്ഷൻ ഓഫീസർമാർ മേൽനോട്ടം വഹിക്കും.