പരീക്ഷക്കാലത്തു വൈദ്യുതി മുടക്കം ഉണ്ടാകരുത്: മന്ത്രി
Thursday, February 27, 2020 12:48 AM IST
തിരുവനന്തപുരം: പരീക്ഷാക്കാലമായതിനാൽ വൈദ്യുതി തടസമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് വൈദ്യുതി ബോർഡിന് മന്ത്രി എം.എം. മണി നിർദേശം നൽകി. പരീക്ഷ നടക്കുന്ന വിദ്യാലയങ്ങളിൽ യാതൊരു കാരണവശാലും വൈദ്യുതി തടസം ഉണ്ടാകാൻ പാടില്ല.
മന്ത്രിയുടെ നിർദേശപ്രകാരം തടസമില്ലാതെ വൈദ്യുതി എത്തിക്കാൻ നടപടികൾ സ്വീകരിച്ചതായി വൈദ്യുതി ബോർഡ് അറിയിച്ചു.