ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു പാ​റേ​ൽ​ പള്ളി മൈ​താ​ന​ത്ത് തു​ട​ക്ക​മാ​യി
Wednesday, February 26, 2020 12:30 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത 21-ാമ​​​​ത് ബൈ​​​​ബി​​​​ൾ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നു പാ​​​​റേ​​​​ൽ​​​​പ്പ​​​​ള്ളി മൈ​​​​താ​​​​ന​​​​ത്ത് തു​​​​ട​​​​ക്ക​​​​മാ​​​​യി. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കു​​​​ന്ന വ​​​​ച​​​​ന​​​​ത്തെ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ സ്വ​​​​ന്ത​​​​മാ​​​​ക്കി ജീ​​​​വി​​​​ത​​​​ത്തെ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കും മാ​​​​ന​​​​സാ​​​​ന്ത​​​​ര​​​​ത്തി​​​​ലേ​​​​ക്കും ന​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മാ​​​​ർ പെ​​​​രു​​​​ന്തോ​​​​ട്ടം ഉ​​​​ദ്ബോ​​​​ധി​​​​പ്പി​​​​ച്ചു.

ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ വ്യ​​​​ഗ്ര​​​​ത​​​​യി​​​​ൽ നാം ​​​​ദൈ​​​​വ​​​​ത്തെ ക​​​​ണ്ടി​​​​ല്ലെ​​​​ന്നു ന​​​​ടി​​​​ച്ച് ആ​​​​ത്മീ​​​​യ ത​​​​ള​​​​ർ​​​​വാ​​​​ദം നേ​​​​രി​​​​ട്ട​​​​വ​​​​രും മ​​​​നഃ​​സാ​​​​ക്ഷി ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​മാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ദൈ​​​​വ​​​​ത്തേ​​​​യും മ​​​​നു​​​​ഷ്യ​​​​നേ​​​​യും സ്നേ​​​​ഹി​​​​ക്കാ​​​​ൻ ന​​​​മു​​​​ക്ക് ക​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. വി​​​​കാ​​​​രി​​​​ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍.​​​​തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത്, ഫാ.​​ ​​ജെ​​​​ന്നി കാ​​​​യം​​​​കു​​​​ള​​​​ത്തു​​​​ശേ​​​​രി, ഫാ. ​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര, ഫാ.​​ ​​ജേ​​​​ക്ക​​​​ബ് വാ​​​​രി​​​​ക്കാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

തു​​​​ട​​​​ർ​​​​ന്ന് ഫാ.​​ ​​ഡാ​​​​നി​​​​യേ​​​​ൽ പൂ​​​​വ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ച​​​​ന പ്ര​​​​ഘോ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ദൈ​​​​വ​​​​വ​​​​ച​​​​നം ശ​​​​രി​​​​യാ​​​​യി ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​ൻ ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളും മ​​​​ന​​​​സും തു​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. 29വ​​​​രെ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം 3.30ന് ​​​​ജ​​​​പ​​​​മാ​​​​ല, നാ​​​​ലി​​​​ന് വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന, 5.30ന് ​​​​വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​ഷ​​​​ണം. രാ​​​​ത്രി ഒ​​​​ന്പ​​​​തി​​​​ന് സ​​​​മാ​​​​പ​​​​നം എ​​​​ന്ന​​​​ക്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ന്ന് വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന​​യ​​​​ർ​​​​പ്പി​​​​ച്ചു സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി​​​​ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. ​​തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത്. 28ന് ​​​​രാ​​​​വി​​​​ലെ പ​​​​ത്തു​​​​മു​​​​ത​​​​ൽ ഉ​​​​ച്ച​​​​ക്ക് ഒ​​​​ന്നു​​​​വ​​​​രെ സീ​​​​നി​​​​യ​​​​ർ സി​​​​റ്റി​​​​സ​​​​ണ്‍ സം​​​​ഗ​​​​മം ന​​​​ട​​​​ക്കും. വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന- പാ​​​​ലാ രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ. 5.30ന് ​​​​വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണം. 29ന് ​​​​രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് സ​​​​ന്യ​​​​സ്ത സം​​​​ഗ​​​​മം. വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന​​യ​​​​ർ​​​​പ്പി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.