ഷ​ബീ​നും മാ​ത്യൂ​സ് ജോ​സും വിജയികൾ
Wednesday, February 26, 2020 12:30 AM IST
കൊ​​​ച്ചി: ചാ​​​വ​​​റ ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ കൊ​​​ച്ചി സം​​​ഘ​​​ടി​​​പ്പി​​​ച്ച 31 ാമ​​​ത് അ​​​ന്ത​​​ര്‍​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ചാ​​​വ​​​റ പ്ര​​​സം​​​ഗ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ മ​​​ല​​​യാ​​​ള വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് ദേ​​​വ​​​ഗി​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് വി​​​ദ്യാ​​​ര്‍​ഥി ഷ​​​ബീ​​​ന്‍ അ​​​ഹ​​​മ്മ​​​ദും ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കെ.​​​ഇ.​ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി മാ​​​ത്യൂ​​​സ് ജോ​​​സും ഒ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി. മ​​​ല​​​യാ​​​ളം വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കോ​​​ട്ട​​​യം ബി​​​സി​​​എം കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​നി ശി​​​ല്‍​പ സ​​​ഹ​​​ദേ​​​വ​​​ന്‍, പാ​​​ല​​​ക്കാ​​​ട് മേ​​​ഴ്‌​​​സി കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​നി എ​​​ല്‍​വീ​​​ന എ​​​ന്നി​​​വ​​​ര്‍ യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടി. ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ര​​​ണ്ടാം സ്ഥാ​​​നം ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​നി സ്റ്റെ​​​ഫി ബേ​​​ബി​​​ക്കും മൂ​​​ന്നാം സ്ഥാ​​​നം ന്യൂ​​​മാ​​​ന്‍ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​നി ആ​​​ര്‍​ഷ റോ​​​സ് ദേ​​​വ​​​സി​​​ക്കു​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.