പ്രതിഷേധസംഗമം നടത്തി
Monday, February 24, 2020 2:04 AM IST
കോട്ടയം: ജനങ്ങളെ ജാതീയമായും മതപരമായും വേർതിരിക്കാനുള്ള സിഎഎ, എൻആർസി പോലുള്ള കരിനിയമങ്ങൾ ദേശീയ ബോധമില്ലാത്ത സങ്കുചിത താത്പര്യങ്ങൾ മാത്രം മുൻനിർത്തിയുള്ള നിയമ നിർമാണമാണെന്നു പി.ജെ. ജോസഫ് എംഎൽഎ. കെഎസ്സി-എം (ജോസഫ് വിഭാഗം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് രാഖേഷ് ഇടപ്പുര അധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് എംഎൽഎ പ്രക്ഷോഭ സന്ദേശം നൽകി. തോമസ് ഉണ്ണിയാടൻ, സാജൻ ഫ്രാൻസിസ്, വി.ജെ. ലാലി, സജി മഞ്ഞക്കടന്പിൽ, സംസ്ഥാന ചാർജ് സെക്രട്ടറി അഭിജിത് മാണി, ഖാദർ മങ്കട, ശ്രീകൃഷ്ണൻ, നോയൽ ലൂക്ക്, അഭിലാഷ് കരകുളം, പ്രഫുൽ ഫ്രാൻസിസ്, ജെയ്സണ് ചെന്പകശേരി, മെൽബിൻ പറമുണ്ട, അശ്വിൻ അയർക്കുന്നം എന്നിവർ പ്രസംഗിച്ചു.