ഡോ. ഇ .പി. ആന്റണിയുടെ സംഭാവനകള്‍ അതുല്യം: ഡോ. കളത്തിപ്പറമ്പില്‍
Tuesday, February 18, 2020 12:07 AM IST
കൊച്ചി: വരാപ്പുഴ അതിരൂപതാംഗമായ ഡോ. ഇ.പി. ആന്റണി കേരള ലത്തീന്‍ സഭയ്ക്കും പൊതുസമൂഹത്തിനും നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു.
കെഎല്‍സിഎ രൂപീകരിക്കാന്‍ അദ്ദേഹം മുന്‍കൈ എടുക്കുകയും സ്ഥാപക ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് അംഗമായും കേരളത്തിന്റെ സാമൂഹിക സാംസ്കാരിക സാമുദായിക മണ്ഡലങ്ങളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ടെന്നും ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു.