വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് 20ന്
Monday, February 17, 2020 11:06 PM IST
തിരുവനന്തപുരം: ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതു സംബന്ധിച്ച് വൈദ്യുതി ബോർഡ് ലിമിറ്റഡ് തയാറാക്കിയ കരട് മാന്വലിൻമേലുള്ള പൊതു തെളിവെടുപ്പ് 20ന് തിരുവനന്തപുരത്ത് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ആസ്ഥാനത്ത് നടക്കും.
11ന് നടക്കുന്ന തെളിവെടുപ്പിൽ താത്പര്യമുള്ള ഉപയോക്താക്കൾക്ക് നേരിട്ട് ഹാജരായി നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. വിവിധ സ്ഥലങ്ങളിൽ നടത്തുന്ന പൊതു തെളിവെടുപ്പുകളിൽ ആദ്യത്തേതാണിത്. നിർദേശങ്ങൾ തപാൽമാർഗം നൽകണമെന്നുള്ളവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, സി.വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ മാർച്ച് രണ്ടിനകം ലഭിക്കത്തക്കവിധം അയയ്ക്കണം.
മാനുവലിന്റെ കരട് രൂപം കമ്മീഷന്റെ വെബ്സൈറ്റായ www.erc ker ala.org ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.