സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം: കെ. മുരളീധരൻ
Sunday, February 16, 2020 1:52 AM IST
തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലൂടെ പുറത്തുവന്ന സംസ്ഥാന പോലീസിലെ അഴിമതി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നു കെ.മുരളീധരൻ എംപി. വീരപ്പൻ മടങ്ങിവന്നിരുന്നെങ്കിൽ അഴിമതിക്കാരനായ ലോകനാഥ് ബെഹ്റയ്ക്കു മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുമായിരുന്നു.
ഇനിയും അദ്ദേഹം ഇവിടെ ഡിജിപിയായി തുടർന്നാൽ കേരളം മുഴുവൻ കൊള്ളയടിക്കും. കൂട്ടുനിൽക്കുന്നതിനാലാണു മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. നിയമനടപടി ഉൾപ്പെടെ കോണ്ഗ്രസ് ആലോചിക്കുമെന്നും മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.