ഗവർണറുടെ പ്രസംഗം: മലയാളം തെറ്റിച്ചു
Thursday, January 30, 2020 12:51 AM IST
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗത്ത് മലയാളം പരിഭാഷയിൽ പിഴവ്. പരിഭാഷപ്പെടുത്തിയപ്പോൾ അർഥം തന്നെ മാറിപ്പോയി.
മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിന് എതിരാണെന്നായിരുന്നു ഇംഗ്ലീഷ് പ്രസംഗത്തിൽ ഗവർണർ വായിച്ചത്. എന്നാൽ മലയാളം പരിഭാഷ വന്നപ്പോൾ ’ നമ്മുടെ പൗരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന്റെ ഓരോ അംശത്തിനും വിരുദ്ധമായതിനാൽ’ എന്നായി.