കേരള ജനകീയ കൂട്ടായ്മയുടെ ലോംഗ് മാര്‍ച്ച് ഫെബ്രുവരി ഒന്നു മുതല്‍
Thursday, January 30, 2020 12:13 AM IST
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ലോംഗ് മാര്‍ച്ച് ഫെബ്രുവരി ഒന്നിന് കാസര്‍ഗോട്ടെ ഉപ്പളയില്‍ നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡോ. കഫീല്ഖാന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കേരള ജനകീയ കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി അഡ്വ.തമ്പാന് തോമസ് ഫ്ളാഗ് ഓഫ് ചെയ്യും.