കേരള പുനർനിർമിതിക്ക് ലൂയിസ് ബെർഗെർ
Thursday, January 30, 2020 12:10 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയകാലത്തെ തകർന്ന റോഡുകളുടെ പുനർ നിർമാണം ഏറ്റെടുത്ത് ലൂയിസ് ബെർഗെർ.
സംസ്ഥാന ഗതാഗത ഏജൻസിയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി)യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്ത് പ്രളയത്തിൽ തകർന്ന ഏകദേശം 250 കിലോമീറ്റർ റോഡുകൾ എല്ലാ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള റോഡുകളായി പുനർരൂപകല്്പന ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് ശക്തമായ രൂപം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേരള പുനർനിർമാണ പദ്ധതി ആരംഭിച്ചത്.
റോഡുകൾ പുനർ നിർമിക്കുന്നതിന് ആവശ്യമായ സർവേ, വിശദമായ രൂപകല്്പന, ഡോക്യുമെന്റ് തയ്യാറാക്കൽ എന്നിവ ഉൾപ്പെടെയുള്ള പ്രോജക്ട് റിപ്പോർട്ട് ലൂയിസ് ബെർഗർ വികസിപ്പിക്കും.