"കുഷ്ഠരോഗ തിരിച്ചുവരവ് തടയണം'
Thursday, January 30, 2020 12:10 AM IST
തൃശൂർ: കുഷ്ഠരോഗത്തിന്റെ തിരിച്ചുവരവു തടയാൻ ശാസ്ത്രീയ പദ്ധതികൾ വേണമെന്നു റിട്ട. ലെപ്രസി ഇറാഡിക്കേഷൻ സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതിനായി നൂറനാട് പ്രവർത്തിച്ചിരുന്ന ലെപ്രസി ട്രെയിനിംഗ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കണം.
കുഷ്ഠരോഗ നിർമാർജനം ലക്ഷ്യത്തിലെത്തിക്കുന്നതിനായി പ്രവർത്തിച്ചിരുന്ന ജീവനക്കാരുടെ പത്താമതു കുടുംബസംഗമം ഇന്നു ജവഹർ ബാലഭവനിൽ നടക്കും. രാവിലെ പത്തിനു മുൻ മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്യും. ഡോ.കെ.എൻ. സതീശൻ പങ്കെടുക്കും. പത്രസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് കെ. ഭുവനേന്ദ്രൻ ചെട്ടിയാർ, ട്രഷറർ മദനപ്പൻ തുടങ്ങി യവർ പങ്കെടുത്തു.