വാ​ർ​ത്ത​ക​ളി​ൽ വി​വേ​ച​ന​ബു​ദ്ധി ഉ​പ​യോ​ഗി​ക്ക​ണം: ശ​ശി ത​രൂ​ർ
വാ​ർ​ത്ത​ക​ളി​ൽ വി​വേ​ച​ന​ബു​ദ്ധി ഉ​പ​യോ​ഗി​ക്ക​ണം: ശ​ശി ത​രൂ​ർ
Wednesday, January 29, 2020 12:20 AM IST
കൊ​​​ച്ചി: ശ​​​രി​​​യും തെ​​​റ്റും തി​​​രി​​​ച്ച​​​റി​​​യാ​​​തെ​​​യാ​​​ണു പ​​​ല​​​പ്പോ​​​ഴും മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നു ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി. വാ​​​ർ​​​ത്ത​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്പോ​​​ൾ വി​​​വേ​​​ച​​​ന​​​ബു​​​ദ്ധി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ശ​​​രി​​​യാ​​​യ വാ​​​ർ​​​ത്ത​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​യേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നു​​​ള്ള ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ഇ​​​ന്ത്യ​​​ൻ ചാ​​​പ്റ്റ​​​റാ​​​യ സി​​​ഗ്നി​​​സ് ഇ​​​ന്ത്യ​​​യു​​​ടെ ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ, സി​​​ബി​​​സി​​​ഐ മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സാ​​​ൽ​​​വ​​​ദോ​​​ർ ലോ​​​ബോ, സി​​​ഗ്നി​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ഫാ. ​​​സ്റ്റാ​​​ൻ​​​ലി കോ​​​യി​​​ച്ചി​​​റ, സി​​​ഗ്നിസ് കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​റാ​​​ഫി കൂ​​​ട്ടു​​​ങ്ക​​​ൽ, സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മി​​​ൽ​​​ട്ട​​​ണ്‍ ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


‘റോ​​​ൾ ഓ​​​ഫ് മീ​​​ഡി​​​യ ഇ​​​ൻ ദ ​​​ക​​​ണ്ടം​​​പ​​​റ​​​റി നാ​​​ഷ​​​ണ​​​ൽ സി​​​നാ​​​റി​​​യോ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​ പോ​​​ൾ സം​​​സാ​​​രി​​​ച്ചു. ‘ജീ​​​വ​​​നാ​​​ദം’ മു​​​ഖ്യ​​​പ​​​ത്രാ​​​ധി​​​പ​​​ർ ജെ​​​ക്കോ​​​ബി മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി. ര​​​ണ്ടാം സെ​​​ഷ​​​നി​​​ൽ ‘ഇ​​​ന്‍റ​​​ർ​​​ഫേ​​​സ് ഓ​​​ണ്‍ ഫ്രീ​​​ഡം ഓ​​​ഫ് സ്പീ​​​ച്ച്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഡോ. ​​​മ​​​ഗി​​​മൈ പ്ര​​​കാ​​​ശം മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. നേ​​​ര​​​ത്തെ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു.
ഇ​​​ന്നു രാ​​​വി​​​ലെ 7.15ന് ​​​ദി​​​വ്യ​​​ബ​​​ലി. ബി​​​ഷ​​​പ് ഡോ. ​​​സാ​​​ൽ​​​വ​​​ദോ​​​ർ ലോ​​​ബോ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഷെ​​​വ. ഡോ. ​​​എ​​​ഡ്വേ​​​ർ​​​ഡ് എ​​​ടേ​​​ഴ​​​ത്ത്, ഡോ. ​​​മേ​​​രി റ​​​ജീ​​​ന, റ​​​വ. ഡോ. ​​​ഗാ​​​സ്പ​​​ർ സ​​​ന്ന്യാ​​​സി എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ക്കും. നി​​​ർ​​​മ​​​ൽ​​​രാ​​​ജ്, സി​​​സ്റ്റ​​​ർ ജോ​​​യ​​​ന്ന ഡി​​​സൂ​​​സ, ഫാ. ​​​സ്റ്റാ​​​ൻ​​​ലി കോ​​​യി​​​ച്ചി​​​റ എ​​​ന്നി​​​വ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​ർ​​​മാ​​​രാ​​​കും.

വൈ​​​കു​​​ന്നേ​​​രം സ​​​മ്മേ​​​ള​​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​ർ​​​ത്തു​​​ങ്ക​​​ൽ സെ​​​ന്‍റ് ആ​​​ൻ​​​ഡ്രൂ​​​സ് ബ​​​സി​​​ലി​​​ക്ക സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഇ​​​ട​​​ക്കൊ​​​ച്ചി ആ​​​ൽ​​​ഫ പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം 31നു ​​​സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.