കൊറോണ: മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ
Friday, January 24, 2020 12:30 AM IST
പത്തനംതിട്ട: കൊറോണ വൈറസ് ബാധ ഭീഷണിയായ പശ്ചാത്തലത്തിൽ സൗദിയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളികളായ നഴ്സുമാർ നിരീക്ഷണത്തിൽ.
സൗദി അറേബ്യയിലെ അബഹയിലെ അൽഹയത് നാഷണൽ ആശുപത്രിയിലെ നഴ്സായ ഫിലിപ്പീൻ സ്വദേശിക്കു കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇവരെ ചികിത്സിച്ച മലയാളികളായ നഴ്സുമാരെയാണ് ആശുപത്രിയുടെ നിരീക്ഷണ വാർഡിലേക്കു പ്രവേശിപ്പിച്ചത്. കോട്ട യം സ്വദേശിനിയായ ഒരു നഴ്സിനു രോഗബാധ സ്ഥിരീകരിച്ചതായി വിവരമുണ്ടായിരുന്നു.
മലയാളികളായ മുപ്പതോളം നഴ്സുമാർ നിരീക്ഷണത്തിൽ ഉണ്ട്. എന്നാൽ, ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. നിരീക്ഷണത്തിലുള്ളവരുടെ മൂക്കിൽ നിന്നെടുത്ത സ്രവം പരിശോധിച്ചതിൽ രോഗലക്ഷണമില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.