ബ​ജ​റ്റു​ക​ളി​ൽ ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ച്ചാ​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കും: ഇ​ൻ​ഫാം
Thursday, January 23, 2020 11:54 PM IST
കൊ​​​ച്ചി: വ​​​രാ​​​ൻ​​​പോ​​​കു​​​ന്ന കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റു​​​ക​​​ളി​​​ൽ ക​​​ർ​​​ഷ​​​ക​​​രെ അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഷെ​​​വ. അ​​​ഡ്വ.​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ. ക​​​ഴി​​​ഞ്ഞ ബ​​​ജ​​​റ്റു​​​ക​​​ളി​​​ലെ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ന്തൊ​​​ക്കെ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യെ​​​ന്നു സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ധ​​​വ​​​ള​​​പ​​​ത്ര​​​മി​​​റ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. രാ​​​ജ്യ​​​ത്തെ​​​യും സം​​​സ്ഥാ​​​ന​​​ത്തെ​​​യും സ​​​ന്പ​​​ദ്ഘ​​​ട​​​ന ത​​​ക​​​ർ​​​ന്നി​​​രി​​​ക്കു​​​ന്നു. തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ രൂ​​​ക്ഷ​​​മാ​​​ണ്. കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യു​​​ടെ വ​​​ൻ​​​ ത​​​ക​​​ർ​​​ച്ച തു​​​ട​​​രു​​​ന്നു.

ഭൂ​​​നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ചും കൃ​​​ഷി​​​ഭൂ​​​മി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​വി​​​ല ഉ​​​യ​​​ർ​​​ത്തി ക്ര​​​യ​​​വി​​​ക്ര​​​യ​​​ങ്ങ​​​ൾ നി​​​ശ്ച​​​ല​​​മാ​​​ക്കി​​​യും അ​​​സം​​​ഘ​​​ടി​​​ത ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​മേ​​​ൽ അ​​​മി​​​ത​​​ഭാ​​​രം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ വോ​​​ട്ടു​​​ചെ​​​യ്യാ​​​ൻ വേ​​​ണ്ടി​​​യു​​​ള്ള ആ​​​യു​​​ധം മാ​​​ത്ര​​​മാ​​​യി ബ​​​ജ​​​റ്റി​​​നെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മാ​​​റ്റ​​​രു​​​തെ​​​ന്നും കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യു​​​ടെ സ​​​മ​​​ഗ്ര​​​വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ത​​​കു​​​ന്ന വ്യ​​​ക്ത​​​വും പ്രാ​​​യോ​​​ഗി​​​ക​​​വു​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ബ​​​ജ​​​റ്റി​​​ലു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും അ​​ദ്ദേ​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.