ഗവർണറെ നേർവഴിക്ക് നടത്താനറിയാമെന്ന് എം.വി. ഗോവിന്ദൻ
Thursday, January 23, 2020 11:44 PM IST
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ശക്തമായ സമരങ്ങളിലൂടെ നേർവഴിക്ക് നടത്താനറിയാമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ.
സുഭാഷ് ചന്ദ്രബോസ് ദിനത്തിന്റെ ഭാഗമായി എൽഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയ്ക്ക് അനുസൃതമായാണ് സംസ്ഥാനങ്ങളിലെ ഗവർണർമാർ പ്രവർത്തിക്കേണ്ടത്. ആർഎസ്എസിന്റെ ചട്ടുകമായാണ് ഗവർണർ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.