ലൈഫില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പുതിയ പദ്ധതി: മുഖ്യമന്ത്രി
Thursday, January 23, 2020 1:10 AM IST
കണ്ണൂർ: പാവപ്പെട്ടവര്‍ക്ക് വീട് നല്കുന്ന ലൈഫ് ഭവനപദ്ധതിയുടെ ആദ്യ മൂന്ന് ഘട്ടങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് വീട് ലഭ്യമാക്കുന്നതിനായി അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലൈഫ് വീടുകളുടെ ജില്ലാതല പ്രഖ്യാപനവും ഗുണഭോക്താക്കളുടെ സംഗമവും കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള മാനദണ്ഡപ്രകാരം അര്‍ഹതാപട്ടികയില്‍ പെടാത്ത നിരവധി ആളുകളുണ്ട്. സ്വന്തമായി വീട് നിര്‍മിക്കാന്‍ പ്രയാസമുള്ള അവരെക്കൂടി ഉള്‍ക്കൊള്ളിച്ച് അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.