തലശേരി സ്റ്റേഷനിൽ മജിസ്ട്രേറ്റിന്റെ മിന്നൽപരിശോധന
Tuesday, January 21, 2020 11:37 PM IST
തലശേരി: തലശേരി പോലീസ് ടൗൺ സ്റ്റേഷനിൽ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ മിന്നൽപരിശോധന. ഇന്നലെ വൈകുന്നേരം നാലിനുശേഷമാണ് മജിസ്ട്രേറ്റ് അപ്രതീക്ഷിതമായി ടൗൺ പോലീസ് സ്റ്റേഷനിലെത്തിയത്. ജിഡി എൻട്രിയും വാറണ്ട് പുസ്തകവുമുൾപ്പെടെ അദ്ദേഹം പരിശോധിച്ചു.
പരിശോധന എന്തിനെന്നു വ്യക്തമാക്കാതെയായിരുന്നു മജിസ്ട്രേറ്റിന്റെ സന്ദർശനം.സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മജിസ്ട്രേറ്റ് പോലീസ് സ്റ്റേഷനിൽ കയറി മിന്നൽ പരിശോധന നടത്തുന്നത്. മജിസ്ട്രേറ്റിന്റെ പരിശോധന നിയമവിരുദ്ധമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.