പി. ശ്രീരാമകൃഷ്ണന് മികച്ച സ്പീക്കർക്കുള്ള പുരസ്കാരം
Sunday, January 19, 2020 12:41 AM IST
തിരുവനന്തപുരം: രാജ്യത്തെ നിയമസഭകളിലെ സ്പീക്കർമാരിൽ മികച്ച സ്പീക്കർക്കുള്ള ഇന്ത്യൻ സ്റ്റുഡൻ്സ് പാർലമെന്റിന്റെ (ഭാരതീയ ഛാത്ര സൻസദ്) പുരസ്കാരത്തിനു കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അർഹനായി.
ലോക്സഭാ മുൻ സ്പീക്കർ ശിവരാജ് പാട്ടീൽ അധ്യക്ഷനായ സമിതിയാണു പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തത്. ഫെബ്രുവരി 20നു ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു അവാർഡ് വിതരണംചെയ്യും.