ആർ.വി. തോമസ് പുരസ്കാരം സി.കെ. നാണുവിന്
Friday, January 17, 2020 11:56 PM IST
പാലാ: സംശുദ്ധവും മാതൃകായോഗ്യവുമായ നേതൃത്വത്തിന് ആർ.വി. തോമസ് സ്മാരക സമിതിയും ആർ.വി ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ ആർ.വി പുരസ്കാരത്തിനു മുൻ മന്ത്രിയും എംഎൽഎയുമായ സി.കെ. നാണു തെരഞ്ഞെടുക്കപ്പെട്ടു.
സ്വാതന്ത്ര്യസമരസേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആർ.വി. തോമസിന്റെ സ്മരണാർഥമുള്ള അവാർഡ് 27നു വൈകുന്നേരം നാലിനു മുൻ സ്പീക്കർ വി.എം. സുധീരന്റെ അധ്യക്ഷതയിൽ പാലാ കിഴതടിയൂർ സഹകരരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമ്മാനിക്കും. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനംചെയ്യും. മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
എംജി സർവകലാശാല പ്രഥമ വൈസ് ചാൻസലർ ഡോ. എ.ടി. ദേവസ്യ, കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി. ഇക്ബാൽ, ജോൺ കച്ചിറമറ്റം എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ആർ.വി സ്മാരകസമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ്, സെക്രട്ടറി ടോം തോമസ്, ജനറൽ കൺവീനർ ഡോ.സാബു ഡി. മാത്യു എന്നിവർ അറിയിച്ചു.