വനിതാ കമ്മീഷൻ അധ്യക്ഷയായാലും അടുക്കളപ്പണിക്ക് ഒഴിവില്ല: ജോസഫൈൻ
Sunday, December 15, 2019 1:00 AM IST
കൊച്ചി: കുടുംബങ്ങൾ ജനാധിപത്യപരമായല്ല പ്രവർത്തിക്കുന്നതെന്നു വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. വനിതാ കമ്മീഷൻ അധ്യക്ഷയായ തനിക്ക് പൂർണ സ്വാതന്ത്ര്യം ഭർത്താവ് നൽകിയിട്ടുണ്ട്. എവിടെയും പോകാം. എന്നാൽ അടുക്കള ഉത്തരവാദിത്വങ്ങൾ അപ്പോഴും തന്റെ മാത്രമാണ്. ഇതാണ് ലോകത്തിലെ മിക്ക സ്ത്രീകളുടെയും അവസ്ഥയെന്നും അവർ പറഞ്ഞു. കച്ചേരിപ്പടി ആശീർഭവനിൽ എകെജിസിടി വനിതാ നേതൃത്വ പരിശീലന ക്യാന്പ് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസഫൈൻ.