ശബരിമലയില്‍ മണ്ഡലപൂജ 27ന്
Friday, December 13, 2019 12:17 AM IST
ശ​ബ​രി​മ​ല: 41 നാ​ൾ നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ത്തി​നു സ​മാ​പ​നം കു​റി​ച്ചു ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ൽ മ​ണ്ഡ​ല​പൂ​ജ 27ന്. ​രാ​വി​ലെ 10നും 11.40​നും ഇ​ട​യ്ക്കു​ള്ള കു​ഭം രാ​ശി​യി​ല്‍ ത​ങ്ക അ​ങ്കി ചാ​ര്‍ത്തി​യു​ള്ള മ​ണ്ഡ​ല​പൂ​ജ ന​ട​ക്കും. രാ​ത്രി അ​ത്താ​ഴ​പൂ​ജ ക​ഴി​ഞ്ഞ് 11ന് ​ന​ട അ​ട​യ്ക്കും.

23ന് ​ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ൽ നിന്നു പു​റ​പ്പെ​ടു​ന്ന ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര 26നു ​വൈ​കു​ന്നേ​രം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ​രം​കു​ത്തി​യി​ൽ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര​യെ സ്വീ​ക​രി​ച്ച് ആ​ന​യി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.