എഐടിയുസി ദേശീയ സമ്മേളനം ആലപ്പുഴയിൽ
Friday, December 13, 2019 12:06 AM IST
ആലപ്പുഴ: ഏപ്രിൽ രണ്ടുമുതൽ അഞ്ചുവരെ ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി ശതാബ്ദി ദേശിയ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആയിരത്തോളം സംഘാടക സമിതികൾ രൂപീകരിക്കുമെന്നു ജനറൽ കണ്‍വീനർ കെ.പി. രാജേന്ദ്രനും വർക്കിംഗ് ചെയർമാൻ ടി.ജെ. ആഞ്ചലോസും പത്രസമ്മേളനത്തിൽ അറിയിച്ചു.
20 സെമിനാറുകൾ കൂടാതെ മാലിന്യനിർമാർജനം, ശുചിത്വ പരിപാടികൾ, പരിസ്ഥിതി പരിപാടികൾ, ഫലവൃക്ഷങ്ങൾ നടീൽ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
കാർഷിക മേഖലയിലെ പ്രതിസന്ധിയും സാന്പത്തിക തകർച്ചയും സംബന്ധിച്ച ആദ്യ സെമിനാർ നാളെ പാലക്കാട് എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് സുബ്ബരായർ എംപി ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിലും സംഘാടക സമിതികൾ രൂപീകരിച്ചു.
നാളെ മുതൽ 21 വരെ രക്തദാന കാന്പയിൻ നടക്കും. ’മൂലധന വാഴ്ചയ്ക്കെതിരേ തൊഴിലാളിവർഗ സത്യം നിലനിർത്താൻ’ എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം. നേതാക്കളായ പി.വി. സത്യനേശൻ, പി.വി. നോഹൻദാസ്, എ. ശിവരാജൻ, ആർ. പ്രസാദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.