ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ സുരേഷിനു ചീഫ് സെക്രട്ടറിയുടെ പദവിയും ആനുകൂല്യങ്ങളും
Thursday, December 12, 2019 12:24 AM IST
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷനായ പി.സുരേഷിനു ചീഫ് സെക്രട്ടറിയുടെ പദവിയും ശന്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
തിരുവനന്തപുരം കൈതമുക്കിൽ പട്ടിണി കിടന്ന കുട്ടികൾ മണ്ണ് തിന്നുവെന്ന വാർത്തയെ ചൊല്ലിയുണ്ടായ വിവാദത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക്കിനു സ്ഥാനം ഒഴിയേണ്ടി വന്ന ദിവസം തന്നെ കുട്ടികൾ പട്ടിണി കൊണ്ടു മണ്ണ് തിന്നില്ലെന്ന് പറഞ്ഞ ബാലാവകാശ കമ്മീഷൻ ചെയർമാന് ചീഫ് സെക്രട്ടറി പദവി നൽകിയതു ശ്രദ്ധേയമായി.
കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണലായി വിരമിച്ചയാളാണു സുരേഷ്. മുൻ ചീഫ് സെക്രട്ടറി നീല ഗംഗാധരൻ നേരത്തെ കമ്മീഷൻ അധ്യക്ഷ സ്ഥാനം വഹിച്ചപ്പോഴും ചീഫ് സെക്രട്ടറിയുടെ പദവി നൽകിയിരുന്നു.