ലോറി ബൈക്കിലിടിച്ചു യുവാവ് മരിച്ചു
Wednesday, December 11, 2019 11:47 PM IST
ചെങ്ങന്നൂർ: ലോറി ബൈക്കിലിടിച്ചു യുവാവ് മരിച്ചു. വെണ്മണി കൊഴുവല്ലൂർ ഗൗരി ഭവനത്തിൽ പരേതനായ ഭൂവനചന്ദ്രൻ, രാജലക്ഷ്മിയമ്മ ദന്പതികളുടെ മകൻ വിഷ്ണു(23)വാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് എംസി റോഡിൽ കൊട്ടാരക്കര പുത്തുർമുക്കിനു സമീപം കുളത്തുവയലിലായിരുന്നു അപകടം.
കോണ്ക്രീറ്റ് മിക്സർ മെഷീൻ ഓപ്പറേറ്ററായിരുന്ന വിഷ്ണു വീട്ടിൽനിന്നു ബൈക്കിൽ തിരുവനന്തപുരത്തുള്ള ഓഫീസിലേക്കു പോകുന്പോൾ എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു. തത്ക്ഷണം മരിച്ചു. സംസ്കാരം നടത്തി. സഹോദരി: അഞ്ജലി.