ഷഹല ഷെറിന്റെ വിയോഗം : ഹൈക്കോടതി ഇടപെട്ടു; ജഡ്ജിമാരുടെ സംഘം സ്കൂൾ പരിശോധിച്ചു
Saturday, November 23, 2019 12:20 AM IST
സുൽത്താൻ ബത്തേരി: ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് ജഡ്ജിമാരുടെ സംഘം സ്കൂളിൽ പരിശോധന നടത്തി. പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് എ. ഹാരിഷ്, ജില്ലാ ജഡ്ജി ബൈജുനാഥ്, സബ് ജഡ്ജി കെ.പി. സുനിത എന്നിവരാണ് സ്കൂളിൽ പരിശോധന നടത്തിയത്. സ്കൂളിന്റെ ശോചനീയാവസ്ഥ സംഘത്തിന് നേരിട്ട് ബോധ്യപ്പെട്ടു.
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മോശമാണെന്നും അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും സംഘം കണ്ടെത്തി. സ്കൂൾ അങ്കണത്തിൽ പാമ്പുകൾക്ക് കഴിയാവുന്ന ചിതൽപുറ്റ്, ശോച്യാവസ്ഥയിലുള്ള ശുചിമുറി എന്നിവയുൾപ്പെടെ കണ്ട് സംഘം ഞെട്ടി. അധ്യാപകരെ രൂക്ഷമായി വിമർശിച്ച സംഘം റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിക്കും.