ഷഹല ഷെറിന്റെ വിയോഗം : റിപ്പോർട്ട് തേടി
Saturday, November 23, 2019 12:20 AM IST
സുൽത്താൻ ബത്തേരി: ഷഹല ഷെറിൻ മരിക്കാനിടയായ സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ ബാലാവകാശ കമ്മീഷൻ ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കും നോട്ടീസ് അയയ്ക്കും. അനാസ്ഥ കാണിച്ചവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം യശ്വന്ത് ജയിൻ പറഞ്ഞു. അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നതെന്നും ആവശ്യമെങ്കിൽ സ്കൂൾ സന്ദർശിച്ച് തെളിവുകൾ ശേഖരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
അതേസമയം, കുട്ടിക്ക് ചികിത്സ നൽകുന്നതിൽ പിഴവ് സംഭവിച്ചതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ആൻസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.