ഒരേ അറയ്ക്കുള്ളിൽ വളർന്ന കുരുന്നുകൾക്കു കാരിത്താസിന്റെ കരുതൽ
Friday, November 22, 2019 11:40 PM IST
തെള്ളകം: ഗർഭപാത്രത്തിൽ ഒരേ അറയ്ക്കുള്ളിൽ വളർന്ന ഇരട്ടക്കുട്ടികളെ സുരക്ഷിതമായി പുറത്തെടുത്തു കാരിത്താസ് ആശുപത്രി വൈദ്യശാസ്ത്രരംഗത്തു വീണ്ടും മികവ് തെളിയിച്ചു.
ഒരേ അറയ്ക്കുള്ളിൽ അത്യപൂർവമായി വളരുന്ന മോണോ അമിനോട്ടിക് അവസ്ഥയിലായിരുന്നു കുട്ടികൾ. കീഴുർ സ്വദേശികളായ അശ്വതി, അമൽ ദന്പതികൾക്കാണ് ഇരട്ടക്കുട്ടികൾ പിറന്നത്.
സാധാരണ ഇരട്ടകൾ ഉണ്ടാകുന്നത് അമ്മയുടെ ഗർഭപാത്രത്തിലെ രണ്ട് അറകളിലായിട്ടാണ്. ഒരേ അറയിൽ ഇരട്ടകൾ രൂപപ്പെടുന്നത് അപൂർവമാണ്.
ഗർഭാവസ്ഥയിലെ പരിശോധനകളിലൂടെ മോണോ അമിനോട്ടിക് ഇരട്ടകളെ തിരിച്ചറിഞ്ഞ് അതീവ ജാഗ്രതയോടെ പരിചരണങ്ങൾ നടത്തി. 33-ാമത്തെ ആഴ്ചയിൽ ഗൈനക്കോളജിസ്റ്റ് ഡോ. ഡി. റെജി, ഫിറ്റൽ മെഡിസിൻ സ്പെഷ്യലിസറ്റ് ഡോ. സുമിത്ര വിശ്വനാഥൻ, അനെസ്തേഷ്യയോളോജിസ്റ്റ് ഡോ.എം. സദാശിവൻ, നിയോനാറ്റോളജിസ്റ്റ്മാരായ ഡോ.സാജൻ തോമസ്, ഡോ. ദീപ സാജൻ എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ ശിശുക്കളെ പുറത്തെടുത്തു.