പ്രസിഡൻഷൽ ഭരണത്തിനുള്ള നീക്കം: രമേശ് ചെന്നിത്തല
Friday, November 22, 2019 11:40 PM IST
കൊച്ചി: രാജ്യത്ത് പ്രസിഡൻഷൽ ഭരണം ഏർപ്പെടുത്തുന്നതിനുള്ള നീക്കം ശക്തമാകുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എം.ഐ. ഷാനവാസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ ടൗണ്‍ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും ‘നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധഗ്രന്ഥം ഭരണഘടന തന്നെയാവണം’എന്ന സെമിനാറും ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയിൽനിന്നു നീതി ലഭിച്ചില്ലെങ്കിൽ പൊതുജനം മറ്റു വഴികൾ തേടിപ്പോകുന്ന സ്ഥിതിവിശേഷം രാജ്യത്ത് ഉണ്ടാകാൻ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ വി.ഡി. സതീശൻ, പി.ടി. തോമസ്, അൻവർ സാദത്ത്, എം.ഐ. ഷാനവാസിന്റെ കുടുംബാംഗങ്ങൾ, കെ. ബാബു, ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ പങ്കെടുത്തു.